പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നവർ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ കുടകളും മറ്റും ഉപയോഗിക്കുക.
Kerala Heatwave Alert : സംസ്ഥാനത്ത് ചൂട് കടുക്കുന്നു , വില്ലനായി അൾട്രാവയലറ്റ് രശ്മികൾ ; അഞ്ച് ജില്ലകളിൽ അതീവ ജാഗ്രത! Kerala Heatwave Alert : സംസ്ഥാനത്ത് ചൂട് കടുക്കുന്നു , വില്ലനായി അൾട്രാവയലറ്റ് രശ്മികൾ ; അഞ്ച് ജില്ലകളിൽ അതീവ ജാഗ്രത! പകൽ 11 മണി മുതൽ 3 മണി വരെയുള്ള സമയത്ത് പുറത്തിറങ്ങുന്നവർ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ കുടകളും മറ്റും ഉപയോഗിക്കുക.
കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ് .Kanhangad Assembly Constituency: അരനൂറ്റാണ്ടിനിടയിൽ ഒറ്റ തോൽവി, അതും 59 വോട്ടിന്! സിപിഐയെ കൈവിടാത്ത മണ്ഡലം, കാഞ്ഞങ്ങാടിനെ അറിയാം...Shukra Nakshathra Gochar: ഫെബ്രുവരി 11 ന് ശുക്രൻ രാഹുവിന്റെ നക്ഷത്രത്തിലേക്ക്; 3 രാശിക്കാർക്ക് ഇനി രാജകീയ ജീവിതംSurya Budh Yuti: 3 ദിവസത്തിനുള്ളിൽ ബുധാദിത്യ യോഗം; മേടം, ധനു, മിഥുനം രാശിക്കാരുടെ ജീവിതത്തിൽ ഇനി ചാകര!Todays Horoscope: കർക്കിടക രാശിക്കാർ മുടങ്ങിക്കിടന്ന ജോലികൾ പൂർത്തിയാക്കും; മീന രാശിക്കാർക്ക് പിരിമുറുക്കം വർധിക്കും, അറിയാം ഇന്നത്തെ രാശിഫലംTodays Horoscope: ചിങ്ങ രാശിക്കാർ ആരോഗ്യം ശ്രദ്ധിക്കുക; മകര രാശിക്കാർക്ക് സാമ്പത്തിക നേട്ടം, അറിയാം ഇന്നത്തെ രാശിഫലം! കേരളത്തിൽ ചൂട് ക്രമാതീതമായി ഉയരുന്നു. ഒപ്പം അൾട്രാവയലറ്റ് സൂചികയിലെ വർധനവും ആശങ്കയുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും ഉയർന്ന യുവി ഇൻഡക്സ് രേഖപ്പെടുത്തിയത് ഇടുക്കി ജില്ലയിലാണ് . കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, വയനാട് എന്നിവിടങ്ങളിൽ യുവി സൂചിക 6 ആണ് രേഖപ്പെടുത്തിയത്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ചർമ്മരോഗങ്ങൾക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകും. ഇതേത്തുടർന്ന് ജനങ്ങൾ കനത്ത ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.അമിതമായ ചൂടും അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യവും സൂര്യാഘാതം , സൂര്യാതപം , നിർജ്ജലീകരണം തുടങ്ങിയ അതീവ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.രാവിലെ 10 മണി മുതൽ വൈകുന്നേരം 3 മണി വരെ യുവി സൂചിക ഏറ്റവും ഉയർന്ന നിലയിലായിരിക്കും. ഈ സമയങ്ങളിൽ സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. വെയിലത്ത് ജോലി ചെയ്യുന്നവർ, കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ എന്നിവർ ഈ സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണം. അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങുന്നത് ഒഴിവാക്കുക. പുറത്തിറങ്ങേണ്ടി വന്നാൽ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കാനും ധാരാളം വെള്ളം കുടിക്കാനും മറക്കരുത്. Sabarimala Gold Theft Case: ശബരിമല സ്വര്‍ണക്കൊള്ള; എൻ വാസുവിന്റെ ജാമ്യഹര്‍ജിയിൽ നാളെ വിധി, പത്മകുമാര്‍ വീണ്ടും റിമാന്‍ഡിൽ നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക. ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളവും ക്ലാസ്സ് മുറികളിൽ വായു സഞ്ചാരവും ഉറപ്പാക്കേണ്ടതാണ്. പരീക്ഷാക്കാലമായാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം. വിദ്യാർഥികളുടെ കാര്യത്തിൽ സ്കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക. അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത് അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം. കിടപ്പ് രോഗികൾ, പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. ഇരുചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്ത് സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദേശം നൽകുകയും, അതുപോലെ, ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്. മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത് കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥർക്കു കുടിവെള്ളം നൽകി നിർജലീകരണം തടയുവാൻ സഹായിക്കുക. പൊതുപരിപാടികൾ, സമ്മേളനങ്ങൾ എന്നിവ നടത്തുമ്പോൾ പങ്കെടുക്കുന്നവർക്ക് ആവശ്യമായ കുടിവെള്ളം, തണൽ എന്നിവ ലഭ്യമാണെന്ന് സംഘാടകർ ഉറപ്പുവരുത്തുക. പകൽ 11 മുതല്‍ വൈകുന്നേരം 3 വരെ കഴിവതും സമ്മേളനങ്ങൾ ഒഴിവാക്കുക.
Heatwave Alert Kerala സംസ്ഥാനത്ത് ചൂട് കടുക്കുന്നു അൾട്രാവയലറ്റ് രശ്മികൾ
Canada Latest News, Canada Headlines
Similar News:You can also read news stories similar to this one that we have collected from other news sources.
Kerala Weather Updates: സംസ്ഥാനത്ത് മഴയ്ക്ക് ശമനം; വരും ദിവസങ്ങളിൽ വരണ്ട കാലാവസ്ഥKerala Latest Weather Updates: കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
Read more »
Kerala weather Update: കേരളം ചുട്ടുപൊള്ളും; ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ച് ദുരന്ത നിവാരണ അതോറിറ്റിസൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഉയർന്ന ചൂട് കാരണമാകും
Read more »
தமிழகத்தில் அடுத்த 4 நாட்களுக்கு வானிலை இப்படிதான்.. குளிர் வாட்டி வதைக்கும்! வானிலை மையம் அப்டேட்Cold Wave Alert: அடுத்த ஒரு வாரத்திற்கு தமிழக வானிலை எப்படி இருக்கும்.
Read more »
Bird flu alert in India: খাবার পাতে বজ্রপাত! মড়কের জেরে মৃত্য়ুমিছিল, দেশে শিগগিরি বন্ধ হতে চলেছে চিকিন বিক্রি...Bird flu alert in India Can bird flu trigger a new pandemic
Read more »
If America attacks, well target its military bases in the Gulf: Iranian FM warns US amid rising tensionsIranian Foreign Minister Abbas Araghchi also said that Tehran was on high alert, with “fingers on the trigger,” ready to respond immediately and forcefully to any act of aggression.
Read more »
सवाई माधोपुर में अधिकतम तापमान 26 डिग्री तक पहुंचा: सुबह-सुबह ही नजर आने लगी धूप में तेजी, सर्दी का असर कम ...Sawai Madhopur weather updates: Heatwave conditions are intensifying in Sawai Madhopur, with temperatures rising. Follow Dainik Bhaskar for the latest.
Read more »




